Connect with us

National

കര്‍ഷക രോഷത്തിന് മുന്നില്‍ പതറി കേന്ദ്രം: ഡിസംബര്‍ മൂന്നിനെന്ന് പറഞ്ഞ ചര്‍ച്ച ഇന്ന് തന്നെ നടത്തിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നയിക്കുന്ന ഐതിഹാസിക ദില്ലി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിരോധത്തിലായി കേന്ദ്ര സര്‍ക്കാര്‍. ഓരോ ദിവസവും കഴിയുന്തോറും പ്രതിഷേധം ശക്തമാകുന്നത് തിരിച്ചറിഞ്ഞ കേന്ദ്രം ഇന്ന് തന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ നീക്കം ആരംഭിച്ചു. ഡിസംബര്‍ മൂന്നിന് ചര്‍ച്ച ചെയ്യാമെന്നായിരുന്നു നേരത്തെ കേന്ദ്രത്തിന്റെ നിലപാട്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് ആയിരങ്ങള്‍ ദിനംപ്രതി ഒഴുകികൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇതിനകം കര്‍ഷക മാര്‍ച്ച ചര്‍ച്ചയായ സാഹചര്യത്തിലാണ് ഉടന്‍ ചര്‍ച്ചക്ക് കേന്ദ്രം നീക്കം നടത്തുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കൂടിയാലോചന നടത്തി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇത് വരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഉപാധികളില്ലാതെ ചര്‍ച്ചക്ക് വിളിച്ചാല്‍ മാത്രമേ പോകുവെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

സമരം വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് ചരക്ക് വാഹനങ്ങള്‍, ടാക്‌സികള്‍ ഉള്‍പ്പെടെ ഒരു വാഹനവും കടത്തിവിടില്ല. കര്‍ഷക സമരം തുടരുന്നത് ഡല്‍ഹിയിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും തടസപ്പെടുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാറിനുണ്ട്. പുതിയ കാര്‍ഷിക നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നടത്തുന്ന അഭിപ്രയാങ്ങളില്‍ കര്‍ഷകര്‍ക്ക് വലിയ പ്രതിഷേധവുമുണ്ട്.

 

---- facebook comment plugin here -----

Latest