Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ ആറ് കോടി 35 ലക്ഷം പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക്  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 4,87,807 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,35,69,400 ആയി ഉയര്‍ന്നു. വൈറസിന്റെ പിടിയില്‍പ്പെട്ട് 14,73,405 പേരാണ് ലോകത്ത് ജീവന്‍ വെടിഞ്ഞത്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഒരു കോടി മുപ്പത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,74,289 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 82 ലക്ഷം കടന്നു.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കേസുകള്‍ 95 ലക്ഷത്തിനടുത്ത് എത്തി. കഴിഞ്ഞ ദിവസം 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 4,46,952 പേരാണ് ചികിത്സയിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള
ബ്രസീലില്‍ ഇതുവരെ 63 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,73,165 പേരാണ് ബ്രസീലില്‍ മരിച്ചത്.

---- facebook comment plugin here -----

Latest