Connect with us

National

പരിശീലന പറക്കലിനിടെ തകര്‍ന്ന മിഗ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  പരിശീലന പറക്കലിനിടെ തകര്‍ന്ന മിഗ് 29 വിമാനത്തിന്റെ അവശിഷ്ടം നാലാം ദിവസം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ കാണാതായ വ്യോമസേന പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിംഗിനെ ഇനിയും കണ്ടെത്താനായില്ല. ഇയാളുടെ സഹ പൈലറ്റിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. വിമാനവാഹിനക്കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയില്‍ നിന്ന് പറയുന്നയര്‍ന്ന സൈനിക വിമാനമാണ് അറബിക്കടലില്‍ തകര്‍ന്ന് വീണത്. വിമാന അവശിഷ്ടങ്ങള്‍ ലഭിച്ച മേഖലയില്‍ കൂടുതല്‍ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ച് പൈലറ്റിനായി തിരച്ചില്‍ പുരോഗമിക്കുക്കുകയാണ്.

റഷ്യന്‍ നിര്‍മിത ഇരട്ട സീറ്റര്‍ യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിഷാന്ത് സിംഗ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിഷാന്തിന്റെ ഇജക്ഷന്‍ സീറ്റില്ലെണ്നാവികസേനയിലെവിദഗ്ധര്‍ വ്യക്തമാക്കി.

പൈലറ്റ് ഇജക്ട് ചെയ്ത് കടലിലേക്ക് ചാടുമ്പോള്‍ വിമാനം വളരെ താഴ്ന്നാണ് പറന്നിരുന്നതെന്നാണ് സൂചന. സീറ്റ് ഇജക്ട് ചെയ്ത ശേഷം രണ്ടാമതൊരു പാരച്യൂട്ട് താഴ്ന്നിറങ്ങുന്നതായി കണ്ടിരുന്നുവെന്ന് അപകടത്തില്‍ രക്ഷപ്പെട്ട ട്രെയ്‌നി പൈലറ്റ് പറഞ്ഞതായും നാവിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest