Connect with us

Kerala

കെ എസ് എഫ് ഇയുടെ മുഴുവന്‍ ശാഖകളില്‍ ഉടന്‍ ആഭ്യന്തര പരിശോധന നടത്തുമെന്ന് ചെയര്‍മാന്‍

Published

|

Last Updated

പത്തനംതിട്ട |  അടുത്ത പത്തുദിവസത്തിനുള്ളില്‍ കെഎസ്എഫ്ഇയുടെ മുഴുവന്‍ ശാഖകളിലും ആഭ്യന്തര പരിശോധന നടത്തുമെന്ന് കെ എസ് എഫ് ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. വിജിലന്‍സ് പരിശോധന നടത്തിയ ശാഖകളില്‍ ഇന്നലെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. ഇതില്‍ യാതൊരു ക്രമക്കേടും കണ്ടെത്തനായില്ല.വിജിലന്‍സ് പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങളെ അംഗീകരിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. വടകര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലും വിശദമായ പരിശോധന നടത്തും.കെഎസ്എഫ്ഇയില്‍ യാതൊരു കാരണവശാലും ബിനാമി പേരില്‍ ആര്‍ക്കും ചിട്ടിയില്‍ ചേരാനാകില്ലെന്ന് ചെയര്‍മാന്‍ ആവര്‍ത്തിച്ചു.
അക്കൗണ്ട് വഴിയോ ചെക്ക് മുഖേനയോ ആണ് എല്ലാ പണം കൈമാറ്റവും നടക്കുന്നത്. അക്കൗണ്ടുകള്‍ കെവൈസി ബന്ധിതമാണ്. ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബേങ്ക് അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കുന്ന ആള്‍ക്കുമാത്രമേ ചിട്ടിയില്‍ ചേരാന്‍ കഴിയൂ. ഇടപാടുകള്‍ പൂര്‍ണമായും ആദായനികുതി വകുപ്പിന്റെ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. കൂടുതല്‍ പണമുണ്ടെങ്കില്‍ ചെക്കായി വാങ്ങും. ചിട്ടിപ്പണം കൊടുക്കുന്നത് ബേങ്ക് അക്കൗണ്ട്, ചെക്ക് എന്നിവ മുഖേനയാണെന്നും ചെയര്‍മാന്‍ വിശദീകരിച്ചു

---- facebook comment plugin here -----

Latest