International
കിഴക്കന്‍ ഇന്തോനേഷ്യയില്‍ മൗണ്ട് ഇലി അഗ്‌നിപര്‍വ്വതം ലെവോട്ടോലോക് പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത | കിഴക്കന്‍ ഇന്തോനേഷ്യയിലെ ഇലി ലെവോട്ടോലോക് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ലാവാ പ്രവാഹവും പൊട്ടിത്തെറികളും ഉണ്ടാവാനുള്ള സാധ്യതയെ തുടര്‍ന്ന് സമീപത്തെ 28 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ ഏജന്‍സി വക്താവ് റാഡിത്യ ജതി പറഞ്ഞു
നുസ തെന്‍ഗാര പ്രവിശ്യയില്‍ ലെംബാറ്റ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത് . 4,000 മീറ്റര്‍ ഉയരത്തില്‍ ചാരനിറത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യോമ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോട വിമാനത്താവളം താത്കാലികമായി അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു
അതേ സമയം ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജാവ ദ്വീപിലെ മെറാപ്പിക്കും സുമാത്ര ദ്വീപിലെ സിനാബംഗിനും ശേഷം ഇന്തോനേഷ്യയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന 17,790 അടി ഉയരത്തിലുള്ള മൂന്നാമത്തെ പര്‍വ്വതമാണിത് .പസഫിക് “റിംഗ് ഓഫ് ഫയര്‍” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വത മേഖലയായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ് ഈ പ്രദേശങ്ങളില്‍.