Kerala
സി എം രവീന്ദ്രനുമായി സാമ്പത്തിക ബന്ധമുണ്ടെന്ന സംശയം; ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇ ഡി പരിശോധന

വടകര | മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി സാമ്പത്തിക ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. രാവിലെ ഒമ്പതോടെ വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇ ഡി അന്വേഷണം സംഘം രണ്ടര മണിക്കൂറോളമാണ് പരിശോധന നടത്തിയത്.
എന്നാല്‍, സംഘത്തിന് ഓഫീസില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. സി എം രവീന്ദ്രന് സ്ഥാപനവുമായി ബന്ധമില്ലെന്ന് ഇ ഡിയുടെ ചോദ്യത്തിന് ഭാരവാഹികള്‍ മറുപടി നല്‍കി.
---- facebook comment plugin here -----