Connect with us

International

വടക്കന്‍ നൈജീരിയയിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി

Published

|

Last Updated

അബുജ | വടക്കന്‍ നൈജീരിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോര്‍ണോ പ്രവിശ്യയിലെ ഗാരിന്‍ ക്വെശേബിലാണ് ബോക്കോഹറം ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ നിന്ന് നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഗ്രാമവാസികള്‍ പോയ സമയത്താണ് ആക്രമണമുണ്ടായത്. കര്‍ഷകരെ വളഞ്ഞിട്ട് വെടിവെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടികൂടി കൈ പിറകില്‍ ബന്ധിച്ച ശേഷം കഴുത്തറുത്തും കൂട്ടക്കൊല നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും നൈജീരിയയിലെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയില്‍ നിന്നുള്ളവരാണ്.

---- facebook comment plugin here -----

Latest