National
കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്രം; ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കും വരെ പ്രക്ഷോഭമെന്ന് സമരസമിതി

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് കര്‍ഷക നേതാക്കളെ കണ്ടത്. കാര്‍ഷിക ഉത്പന്നങ്ങള്‍ മുമ്പത്തെ പോലെ യഥേഷ്ടം വില്‍ക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഡിസംബറില്‍ കര്‍ഷക സംഘടനകളുമായി വിശദമായ ചര്‍ച്ച നടത്തും.
അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ സമരകേന്ദ്രമായ സിംഗുവിലെത്തും.
---- facebook comment plugin here -----