Kerala
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടികൂടിയത് 2311.30 ഗ്രാം

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം പിടികൂടി. വിപണിയില്‍ ഒരു കോടി 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചത്.
ദുബൈയില്‍ നിന്നും കോഴിക്കോട്ടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്ന് 1568.2 ഗ്രാമും വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് വച്ചിരുന്ന 1262.20 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്.
---- facebook comment plugin here -----