Connect with us

National

കര്‍ഷക പ്രക്ഷോഭം: ബി ജെ പി അധ്യക്ഷന്റെ വസതിയില്‍ രാത്രി വൈകിയും തിരക്കിട്ട ചര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വീട്ടില്‍ രാത്രി തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആണ് ചര്‍ച്ച നടത്തുന്നത്. അമിത് ഷാ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ച സോപാധിക ചര്‍ച്ചാ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കൂടിയാലോചന.

ഡല്‍ഹിയിലെ ബുരാരിയിലേക്ക് പ്രക്ഷോഭത്തിനായി കര്‍ഷകര്‍ മാറിയാല്‍ ഡിസംബര്‍ മൂന്നിന് മുമ്പുതന്നെ ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചത്. പുതിയ നിയമങ്ങള്‍ കര്‍ഷക ക്ഷേമത്തിന് വേണ്ടിയാണെന്നും നിയമത്തെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ഞായറാഴ്ച അമിത് ഷാ ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്.

പുതിയ നിയമം കര്‍ഷകരുടെ നന്മക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്‍ കി ബാതില്‍ പറഞ്ഞിരുന്നു. നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ അരങ്ങേറുന്നത്.

Latest