Connect with us

Ongoing News

രാജസ്ഥാനില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് കിണറ്റില്‍

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനിലെ പ്രതാപ്ഗര്‍ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ജില്ലയിലെ ഛോട്ടി സദ്രി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയെ കാണാതായെന്ന് ഇന്നലെ ഉച്ചക്കാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിതാവും കുടുംബവും കൃഷിസ്ഥലത്തേക്കു പോയപ്പോള്‍ വീട്ടില്‍ ഒറ്റക്കായിരുന്ന കുട്ടിയെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് ഗ്രാമവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം പ്രദേശത്തെ ഒരു കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പരുക്കുകളുണ്ടായിരുന്നു.

ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ കിണറ്റിലെറിയുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായതായി ഛോട്ട് സദ്രി പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രവീന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

---- facebook comment plugin here -----

Latest