Connect with us

Kerala

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സ്ഥിതി- രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കേസുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ കഴിയില്ല. നാലരവര്‍ഷം ഇല്ലാതിരുന്ന കേസുകളാണ് ഇപ്പോള്‍ പൊന്തിവരുന്നത്. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ അന്വേഷണം അനിവാര്യമാണ്. അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ട സ്ഥിതിയിലാണ്. എന്നാല്‍ ചോദ്യം ചെയ്യലിനെ സി പി എമ്മും മുഖ്യമന്ത്രിയും ഭയക്കുകയാണ്.
കെഎസ്എഫ്ഇയിലെ അഴിമതിയില്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനാണ്. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടാണ് ധനമന്ത്രിയുടേത്. ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest