National
കല്‍ക്കരി മാഫിയ: നാലു സംസ്ഥാനങ്ങളിലെ 45 ഓളം കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ്

ന്യൂഡല്‍ഹി | അനധികൃത കല്‍ക്കരി ഖനനം, കൊള്ള എന്നിവയുമായി ബന്ധപ്പെട്ട് നാലു സംസ്ഥാനങ്ങളിലെ 45 ഓളം കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ്. പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കുനുസ്‌തോരിയ, കജോരിയ കല്‍ക്കരി ഖനികളില്‍ അനധികൃത ഖനനം നടന്നതായുള്ള ആരോപണങ്ങളിലാണ് അന്വേഷണം.
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ (ഇ സി എല്‍) മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേ ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ സി ബി ഐ എഫ് ഐ ആര്‍ പുറപ്പെടുവിച്ചിരുന്നു. കേസില്‍ കുറ്റാരോപിതരായ നിരവധി പേരുടെ സ്ഥാപനങ്ങളിലും കമ്പനികളിലും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സി ബി ഐ സംഘം അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----