Kerala
ശരണ്യ മനോജ് യു ഡി എഫിനായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍: സരിത

കൊച്ചി | സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന മുന്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ശരണ്യ മനോജിന്റെ ആരോപണങ്ങള്‍ തള്ളി സരിത എസ് നായര്‍. ശരണ്യമനോജ് കോണ്‍ഗ്രസ് ബി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ ഉയര്‍ന്ന സമയങ്ങളില്‍ ദിനംപ്രതി തന്നെ വന്നുകണ്ട് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞയാളാണ് ശരണ്യ മനോജ്. എന്നോട് പരാതിയില്‍ നിന്ന് പിന്തിരിയണമെന്ന് എന്റെ അമ്മയെകണ്ടും ശരണ്യ മനോജ് ആവശ്യപ്പെട്ടു. അമ്മഗണേഷ് കുമാറിന്റെ പാര്‍ട്ടി അന്ന് യു ഡി എഫിലായിരുന്നു. അദ്ദേഹവും യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കരുതെന്നാണ് പറഞ്ഞതെന്നും സരിത ഒരു ചാനലിനോട് പ്രതികരിച്ചു.
ശരണ്യ മനോജ് പറയുന്നത് കെ ബി ഗണേഷ് കുമാറുമായുള്ള എന്റെ വ്യക്തി ബന്ധംകൊണ്ടാണ് യു ഡി എഫ് നേതാക്കള്‍ക്കെതിരെ മൊഴി മാറ്റിയതെന്നാണ് . വ്യക്തിബന്ധം കൊണ്ട് മൊഴി മാറ്റാന്‍ ഞാന്‍ ചെറിയ കുട്ടിയല്ല. എന്നെ ചൂഷണം ചെയ്തത് സാമ്പത്തികമായും ശാരീരികവുമാണ്. അതിന്റെ പേരില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വിവാഹവും വിവാഹ വാഗ്ദാനങ്ങളും ഒന്നും ചിന്തിക്കാനുള്ള സമയമല്ലിത്. അതൊക്കെ വ്യക്തിപരമായ വിഷയമാണെന്നും സരിത നായര്‍ പ്രതികരിച്ചു.
തനിക്ക് എല്ലാ യുഡിഎഫ് നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രദീപുമായും ഗണേഷ് കുമാറുമായും കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ആ അടുപ്പത്തെ പലര്‍ക്കും അറിയാവുന്നത് കൊണ്ട് അവര്‍ അതിനെ ഉപയോഗിക്കുകയായിരുന്നുവെന്നും സരിത ആരോപിച്ചു.