Connect with us

Kerala

ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട്; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പുതുക്കാട് ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐ എ എസിന് മന്ത്രി നിര്‍ദേശം നല്‍കി. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറയിലെ സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിലാണ് അപാകത കണ്ടെത്തിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് പല ഭാഗത്തും അടര്‍ന്നുവീഴുകയാണ്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തന്‍ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച സ്‌കൂളാണിത്. കിഫ്ബിയുടെ മൂന്നു കോടിയും എം എല്‍ എ ഫണ്ടില്‍ നിന്ന് 87 ലക്ഷവും രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണിത്.

Latest