Connect with us

Gulf

മക്കയിലെ അൽ-ജരാന റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: 7 പേർക്ക് പരിക്ക്

Published

|

Last Updated

മക്ക | മക്കയിലെ അൽജരാന റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബു മനാറതൈൻ പള്ളിക്ക് സമീപത്തെ അൽ ജിഹ്റാന വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണ്ണമായും തകർന്നു. പരുക്കേറ്റ ഏഴ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസും റെഡ് ക്രസന്റ് അതോറിറ്റിയും അടിയന്തിര വൈദ്യ സഹായം നൽകി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി റെഡ് ക്രസന്റ് അതോറിറ്റിയുടെ വക്താവ് അബ്ദുൽ അസീസ് ബദുമാൻ പറഞ്ഞു.