Connect with us

Business

20 ശതമാനം കമ്മീഷന്‍ എടുക്കാന്‍ ഉബറിനും ഒലക്കും അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഉബര്‍ ടെക്‌നോളജീസിനും ഒലക്കും നിരക്കുകളില്‍ 20 ശതമാനം വരെ കമ്മീഷന്‍ എടുക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലിത് പത്ത് ശതമാനമാണ്. ഇത് പ്രാവര്‍ത്തികമായാല്‍ ഒരു ഓട്ടത്തിന് ലഭിച്ച നിരക്കിന്റെ 80 ശതമാനം മാത്രമാകും ഡ്രൈവര്‍ക്ക് ലഭിക്കുക.

പത്ത് ശതമാനം കമ്മീഷന്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ വരുമാനത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് ചില വിപണി വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരക്കുള്ള സമയത്തെ നിരക്കിലെ വര്‍ധന പരമാവധി, അടിസ്ഥാന നിരക്കിന്റെ ഒന്നര മടങ്ങേ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഡ്രൈവര്‍മാര്‍ക്ക് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണം.

മാത്രമല്ല, ഡ്രൈവര്‍മാരുടെ ജോലി സമയം 12 മണിക്കൂറില്‍ അധികമാകാനും പാടില്ല. ഉബറിന്റെ ലോകത്തെ മൊത്തം ഓട്ടങ്ങളില്‍ 11 ശതമാനം ഇന്ത്യയിലാണ്. എതിരാളിയായ ഒല ഇന്ത്യന്‍ കമ്പനിയുമാണ്.

---- facebook comment plugin here -----

Latest