Connect with us

National

പിന്‍മാറില്ലെന്ന് കര്‍ഷകര്‍; ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധത്തിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന് അനുമതി. കനത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മാര്‍ച്ചിന് അനുമതി ലഭിച്ചിരിക്കുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും പ്രതിഷേധം അനുവദിക്കും. കര്‍ഷക സംഘടകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.

കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടാത്ത പോലീസ് നടപടിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പലതവണ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല.

---- facebook comment plugin here -----

Latest