International
ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടും: ട്രംപ്

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ വിജയം താന്‍ അംഗീകരിക്കുന്നില്ല. അധികാര കൈമാറ്റം നടത്തിയാലും കോടതിയില്‍ താന്‍ നിയമപോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ അടുത്ത ആഴ്ചയോ, അതിനടുത്ത ആഴ്ചയോ വിതരണം ചെയ്തു തുടങ്ങും. കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് വാക്‌സിന്‍ ആദ്യം നല്‍കുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----