Gulf
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

മക്ക | മക്കയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. മസ്ജിദുൽ ഹറമിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾ മഴയിൽ ലയിച്ചാണ് ത്വവാഫ് കർമ്മങ്ങൾ പൂർത്തിയാക്കിയത്. അപൂർവ്വമായി ലഭിച്ച മഴ സ്വദേശി -വിദേശി തീർത്ഥാടകർക്ക് നവ്യനുഭവമായി.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് നേരെത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പ് നേരത്തെ ലഭിച്ചതോടെ ഹറമിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു.
വെള്ളിയാഴ്ച വരെ മഴ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ്.
---- facebook comment plugin here -----