Connect with us

National

ഭരണം ലഭിച്ചാല്‍ ഉവൈസി സഹോദരന്‍മാരുടെ വായ് മൂടിക്കെട്ടും: ബി ജെ പി എം പി

Published

|

Last Updated

ഹൈദരാബാദ് |  തെലങ്കാനയില്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ ഉവൈി സഹോദരന്‍മാരെ തന്റെ സേവകരാക്കി മാറ്റുമെന്ന് ബി ജെ പി എം പി ദര്‍മപുരി അരവിന്ദ്. ബി ജെ പി അധാകരത്തിലെത്തിയാല്‍ എ ഐ എം ഐ എം നേതാവ് അസസുദ്ദീന്‍ ഒവൈസി, സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസി എന്നിവവരുടെ വായ് അടപ്പിക്കും. അവരെ പര്‍ണമായും വരുതിയിലാക്കും. ശിഷ്ടകാലം മുഴുവന്‍ അവര്‍ തന്റെ സേവകരായിരിക്കുമെന്നും അരവിന്ദ് ഭീഷണി മുഴക്കി.

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

 

Latest