National
ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. അക്രമികളെ പിടികൂടുന്നതിനായി പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. ശ്രീനഗറിലെ എച്ച് എം ടി മേഖലയിലാണ് ആക്രമണമുണ്ടായത്. മൂന്ന് തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ സൈനിക ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു. “ആക്രമണത്തിനു ശേഷം ഇവര്‍ സംഭവ സ്ഥലത്തു നിന്ന് ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. ജയ്ഷ്വ മുഹമ്മദ് തീവ്രവാദി ഗ്രൂപ്പ് സജീവമായ മേഖലയാണിത്. വൈകിട്ടോടെ ഏതു ഗ്രൂപ്പാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താനാകും.”- ഐ ജി പറഞ്ഞു.
മുംബൈ ആക്രമണ (26/11)ത്തിന്റെ 12ാം വാര്‍ഷിക വേളയിലാണ് ആക്രമണം. ജില്ലാ വികസന കൗണ്‍സിലി (ഡി ഡി സി)ലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയുമാണ്. എട്ടു ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28 വരെ ഡിസംബര്‍ 19 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22നാണ് വോട്ടെണ്ണല്‍.