Connect with us

Kerala

നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഇന്ന് ഹാജരാകാന്‍ ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി തളളിയതിനാല്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

അതേ സമയം നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30ന് പരിഗണിക്കും.കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. 29ന് വൈകുന്നേരം 3.30 വരെയാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Latest