Connect with us

International

അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം; ആകാശത്ത് തങ്ങളൊരുമിച്ച് പന്തുതട്ടുമെന്ന് പെലെ

Published

|

Last Updated

ബ്യൂണസ് ഐറിസ് |  ലോക ഫുട്ബോളിലെ മാന്ത്രിക സാന്നിധ്യമായ മറഡോണയുടെ വിയോഗത്തില്‍ ലോകമെങ്ങും ദു:ഖത്തിലാണ് .താരത്തിന്റെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മറഡോണയുടെ വിയോഗത്തെ തുടര്‍ന്ന് ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മിനിറ്റ് ദുഃഖാചരണം നടത്തി. മറ്റു യൂറോപ്യന്‍ മത്സരങ്ങള്‍ക്ക് മുമ്പായും ദുഃഖാചരണം നടത്തും. മെസ്സി, ക്രിസ്റ്റ്യാനോ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളും രാഷ്ട്ര തലവന്‍മാരും രാഷ്ട്രീയ നേതാക്കളും മറഡോണക്ക് ആദാരാജ്ഞലികള്‍ അര്‍പ്പിച്ചു. ഒരു ദിവസം ആകാശത്ത് തങ്ങളൊരുമിച്ച് പന്ത് തട്ടുമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ പറഞ്ഞു.

മറഡോണ ലോക ഫുട്ബോളിനെ മികച്ചതാക്കി എന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.

അര്‍ജന്റീനക്കാരനും ഫുട്ബോള്‍ ആരാധകനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥനയില്‍ മറഡോണയെ അനുസ്മരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. മറഡോണയോടുള്ള ആദരവിന്റെ ഭാഗമായി സ്പോട്ട് ക്ലബ്ല് ഇന്റര്‍നാഷണലും മറഡോണയുടെ മുന്‍ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സും തമ്മിലുള്ള മത്സരം
മാറ്റിവെച്ചു.

“നിങ്ങള്‍ ഞങ്ങളെ ലോകത്തിന്റെ മുകളിലെത്തിച്ചു. നിങ്ങള്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. എല്ലാവരിലും വലിയവനായി നിങ്ങള്‍ നിലനിന്നതിന് നന്ദി, ജീവിതകാലം മുഴുവന്‍ നിങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമാകും” അര്‍ജന്റീനന്‍ പ്രസിഡന്റ് ആര്‍ബേര്‍ട്ടോ ഫെര്‍ണാന്‍ഡസ് ട്വിറ്ററില്‍ കുറിച്ചു.

ബൊളീവിയന്‍ മുന്‍ പ്രസിഡന്റ് ഇവോ മോറെല്‍സ് മറഡോണയെ അവഗണിക്കപ്പെട്ടവര്‍ക്കായി പോരാടിയ വ്യക്തിയെന്നാണ് വിശേഷിച്ചത്.

ബോക്സര്‍ മൈക് ടൈസണും മറഡോണയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. ചെയ്യാന്‍ ആളുകള്‍ ഇതിനെ ഉപയോഗിക്കുന്നു. അവന്‍ എന്റെ ഹീറോയും സുഹൃത്തും ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചു- ടൈസണ്‍ പറഞ്ഞു.

ഫുട്ബോളിനെ മനോഹരമായ ഗെയിം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് കാണിച്ച് തന്ന മാന്ത്രികനായിരുന്നു മറഡോണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും രാഹുല്‍ കുറിച്ചു.

എന്റെ ഹീറോ ഇനി ഇല്ല .. എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു .. ഞാന്‍ നിങ്ങള്‍ക്കായി ഫുട്ബോള്‍ കണ്ടു” സൗരവ് ഗാംഗുലി അനുശോചിച്ചു.