Connect with us

Gulf

വിദേശികൾക്ക് പൂർണ ഉടമസ്ഥാവകാശം: സ്ഥാപനങ്ങൾക്ക് പ്രചോദനമാകുമെന്ന് ഡോ. ആസാദ് മൂപ്പൻ

Published

|

Last Updated

ദുബൈ | രാജ്യത്തിന്റ വിവിധ മേഖലകൾക്ക് മത്സരാധിഷ്ഠിത ഉണർവ് നൽകുന്ന വിധത്തിൽ വിദേശ നിക്ഷേപകർക്ക് വാണിജ്യ കമ്പനികളിൽ നൂറ് ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച യു എ ഇ ഭരണാധികാരികളുടെ ദീർഘവീക്ഷണം നിറഞ്ഞ നിർണായകമായ നീക്കം അഭിനന്ദനാര്‍ഹമാണെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

വിപണിയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും യു എ ഇയിൽ ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാൻ വിദേശ കമ്പനികളെ ആകർഷിക്കുന്നതിനും ഈ മേഖലയിലെ വികസനത്തിനുള്ള തന്ത്രപരമായ കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിനും ദീർഘകാലത്തെ പ്രവർത്തന പരിചയമുളള സ്ഥാപനങ്ങൾക്ക് ഇത് നിർണായകമായ പ്രചോദനം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest