Connect with us

Gulf

ഉംറ: ഇനി മുതൽ അംഗപരിമിതർക്കും മത്വാഫിൽ പ്രവേശിക്കാം

Published

|

Last Updated

മക്ക | ഉംറ തീർഥാടനത്തിനായി മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന എല്ലാവർക്കും ത്വവാഫ് കർമം നിർവഹിക്കുന്നതിനായി മത്വാഫിലേക്ക് പ്രവേശനം അനുവദിച്ചതായി ഹറംകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തേ അംഗപരിമിതർക്ക് മത്വാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച ഉംറ തീർഥാടനം ആരോഗ്യ സുരക്ഷ പാലിച്ച് പുനരാരംഭിച്ചതോടെയാണ് അംഗപരിമിതർക്ക് കൂടി ഹറമിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതോടെ മത്വാഫിൽ പ്രത്യേകം സംവിധാനിച്ച രണ്ട് വരികളിലൂടെ വീൽചെയറുമായി സഞ്ചരിച്ച് ത്വവാഫ് പൂർത്തിയാക്കാം.

നേരത്തേ ഹറം പള്ളിയുടെ മുകളിലെ നിലയിലൂടെയായിരുന്നു അംഗപരിമിതർ ത്വവാഫ് പൂർത്തിയാക്കിയിരുന്നത്. കഅബക്ക് ഏറ്റവും അടുത്തായാണ് പുതിയ ലൈനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇനിമുതൽ ഒരേ സമയം 50 പേർക്ക് ത്വവാഫ് ചെയ്യാൻ കഴിയുമെന്നും ഹറംകാര്യ മന്ത്രാലയം അറിയിച്ചു

Latest