National
ചെന്നൈയിലും കാഞ്ചിപുരത്തും ശക്തമായ മഴ തുടരുന്നു; ചെമ്പരപ്പാക്കം തടാകം തുറന്നു

ചെന്നൈ | നിവാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കവെ കാഞ്ചിപുരത്തും ചെന്നൈയിലും കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ ചെമ്പരപ്പാക്കം തടാകം തുറന്നു. തടാകം നിറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്.
തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കൂടുല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. 24 അടിയാണ് തടാകത്തിന്റെ സംഭരണ ശേഷി.
തടാകത്തിലെ വെള്ളം അഡയാര്‍ നദിയിലേക്കാണ് ഒഴുക്കി വിടുന്നത്. 2015ലെ പ്രളയ സമയത്താണ് ചെമ്പരപ്പാക്കം തടാകം ഇതിന് മുന്‍പ് തുറന്നത്. അന്ന് താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിന് അടിയിലായിരുന്നു.
---- facebook comment plugin here -----