Ongoing News
ബേങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു

തിരുവനന്തപുരം | കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ശനിയാഴ്ചകളിലും ബേങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ച നടപടി പിന്‍വിച്ചു. ഇനി രണ്ട്, നാല് ശനിയാഴ്ചകള്‍ ഒഴികെയുള്ള ശനിയാഴ്ചകളില്‍ ബേങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി അറിയിച്ചു.
എല്ലാ ബാങ്കുകളും അതിന്റെ ബ്രാഞ്ചുകള്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും വിവരം കൈമാറണമെന്ന് ബാങ്കേഴ്‌സ് സമിതി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
---- facebook comment plugin here -----