Saudi Arabia
28 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ബഷീര്‍കുട്ടി നാട്ടിലേക്ക്

ദമാം | 28 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി തുഖ്ബ സനയ്യ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബഷീര്‍കുട്ടിയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി.
നവയുഗം തുഖ്ബ മേഖല പ്രസിഡന്റ് സുബിവര്‍മ്മ പണിക്കര്‍ നവയുഗത്തിന്റെ ഉപഹാരം ബഷീര്‍കുട്ടിയ്ക്ക് കൈമാറി. ചടങ്ങില്‍ ദാസന്‍ രാഘവന്‍, പ്രഭാകരന്‍, ലാലു ശക്തികുളങ്ങര, സന്തോഷ്, രഞ്ജിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൊല്ലം പുനലൂര്‍ ഉപ്പുകുഴി സ്വദേശിയായ ബഷീര്‍കുട്ടി ഇരുപത്തെട്ടു വര്‍ഷമായി തുഖ്ബയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സനയ്യ യൂണിറ്റ് സഹഭാരവാഹിയായ ബഷീര്‍കുട്ടി സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു
---- facebook comment plugin here -----