Connect with us

Kerala

ചുഴലിക്കൊടുങ്കാറ്റ് ഭീഷണി; തമിഴ്‌നാട്ടിലേക്കുള്ള ആറു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | നിവാര്‍ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള ആറു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസ്, ചെങ്കോട്ട, മധുര വഴിയുള്ള കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രത്യേക സര്‍വീസുകളും അവയുടെ മടക്ക സര്‍വീസുകളുമാണ് റദ്ദാക്കിയത്.

ഈ സര്‍വീസുകളുടെ ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചു നല്‍കും. ഇ-ടിക്കറ്റിന് റീഫണ്ട് തുക അക്കൗണ്ടിലയക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റാണെങ്കില്‍ 15 ദിവസത്തിനകം മടക്കി നല്‍കി തുക കൈപ്പറ്റാം.

Latest