National
നിവാര്‍ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു

ന്യൂഡൽഹി | നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. എടപ്പാടി കെ പളനിസ്വാമി, പുതുച്ചേരി മുഖ്യമന്ത്രി ശ്രീ.വി. നാരായണസാമി എന്നിവരുമായി ചര്‍ച്ച നടത്തി.
കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി അവർക്ക് ഉറപ്പുനല്‍കി. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായും പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
---- facebook comment plugin here -----