Kerala
ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ശിവശങ്കറിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. അപേക്ഷ കോടതി നാളെ പരിഗണിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നതിന് വേണ്ടിയാണ് ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് അപേക്ഷിച്ച് കസ്റ്റംസ് കോടതിയെ സമീപിച്ചത്.
ശിവശങ്കര്‍ കള്ളക്കടത്തിന് ഒത്താശ ചെയ്തിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണ സംഘം ഇന്ന് രാവിലെ കാക്കനാട് ജയിലില്‍ എത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് ഇടപാടിനെ കുറിച്ച് ശിവശങ്കറിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരമുണ്ടെന്നും കസ്റ്റംസ് പറയുന്നു.
---- facebook comment plugin here -----