National
'നിവാര്‍' നാളെ തീരം തൊടും; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത ജാഗ്രത

ചെന്നൈ | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട നിവാര്‍ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായായി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ നിവാര്‍ തീവ്ര ചുഴലിക്കാറ്റായി മാറും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
തമിഴ്‌നാട്ടിലെ 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഇവിടങ്ങളില്‍ ബസ്, ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാാക്കി. തീരദേശത്ത് നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കല്‍ അതിവേഗം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലാണ് അതീവജാഗ്രതാ പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 ടീമിനെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലുമായി വ്യന്യസിച്ചിട്ടുണ്ട്.