Covid19
രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 കൊവിഡ് കേസും 480 മരണവും

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ ചെറിയ രീതിയില്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ പേര്‍ക്ക് പുതുതായി രോഗം ബാധിക്കുകയും 480 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ 1,34,218 ആയി ഉയര്‍ന്നു.
86,04,955 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് വിമുക്തരായത്. 4,38,667 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 42314 പേരാണ് രോഗമുക്തരായത.് 94 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
ഇന്നലെ ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 4454 കേസും 121 മരണവും 24 മണിക്കൂറിനിടെ രാജ്യ തലസ്ഥാനത്തുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 4153 കേസും 30 മരണവുമാണ് റിപ്പോര്‍ട്ട് ചെയതത്.
---- facebook comment plugin here -----