Connect with us

Covid19

അറിയണം, ഇവയും കൊവിഡിന്റെ ലക്ഷണങ്ങളാണ്

Published

|

Last Updated

പനി, വരണ്ട ചുമ, തൊണ്ട ചൊറിച്ചില്‍, ജലദോഷം, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, രുചിയും ഗന്ധവും നഷ്ടപ്പെടുക മുതലായവയാണ് കൊവിഡ്- 19ന്റെ പൊതുവെയുള്ള ലക്ഷണങ്ങള്‍. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത മൂന്ന് ലക്ഷണങ്ങള്‍ കൂടിയുണ്ട്. ഇത് അപൂര്‍വമായാണ് ഉണ്ടാകാറുള്ളത്.

1. വയറുവേദനയും ഗ്യാസ് പ്രശ്‌നങ്ങളും

കൊവിഡ് രോഗികളില്‍ ശക്തമായ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ഗ്യാസ്‌ട്രോഎന്ററോളജിയിലെ അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ 204 രോഗികളെ നിരീക്ഷിച്ചതില്‍ പകുതിയോളം പേര്‍ക്കും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങളുണ്ടാകുന്നതിന് മുമ്പ് തന്നെ കൊവിഡ് രോഗികള്‍ വയറുവേദനയും മറ്റും പരാതിപ്പെട്ടിട്ടുണ്ട്.

2. കണ്ണിലെ അണുബാധ

ഈയടുത്തായി കൊവിഡ് രോഗികള്‍ക്ക് കണ്ണിലെ അണുബാധയും കാണപ്പെടുന്നുണ്ട്. ചെങ്കണ്ണാണ് ഉണ്ടാകുന്നത്. ഇത് അപൂര്‍വമാണെങ്കിലും കൊവിഡ് ലക്ഷണമായി മാറിയിട്ടുണ്ട്.

3. ഓര്‍മക്കുറവ്

ആലസ്യവും ക്ഷീണവും കൊവിഡിന്റെ പൊതു ലക്ഷണമാണ്. അതേസമയം, മാനസികമായ തളര്‍ച്ച അല്ലെങ്കില്‍ ഓര്‍മക്കുറവ് പല കൊവിഡ് രോഗികള്‍ക്കുമുണ്ടായിട്ടുണ്ട്.