Connect with us

Business

മോശം ആശയം; ബേങ്കിംഗ് മേഖലയില്‍ കോര്‍പറേറ്റുകളെ അനുവദിക്കാനുള്ള ആര്‍ ബി ഐ നിര്‍ദേശത്തെ കുറിച്ച് രഘുറാം രാജന്‍

Published

|

Last Updated

മുംബൈ | ബേങ്കിംഗ് മേഖലയില്‍ കോര്‍പറേറ്റുകളെ അനുവദിക്കണമെന്ന റിസര്‍വ് ബേങ്കിലെ വര്‍ക്കിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും. മോശം ആശയമാണ് ഇതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ചില വ്യവസായ സ്ഥാപനങ്ങളില്‍ സാമ്പത്തിക, രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കുന്നത് ഇത് വര്‍ധിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു.

സര്‍ക്കാറിന് കൂടുതല്‍ ബേങ്കുകള്‍ ആവശ്യമുണ്ടെങ്കിലും വ്യവസായ സ്ഥാപനങ്ങളെ ബേങ്കിംഗ് മേഖലയില്‍ അനുവദിക്കുന്നത് യുക്തിസഹമല്ല. ചരിത്രത്തില്‍ തന്നെ ഇത് ദുരന്തമായിരുന്നെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ബേങ്കിംഗ് മേഖലയില്‍ കോര്‍പറേറ്റുകളെ അനുവദിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സും അഭിപ്രായപ്പെട്ടു.

ബേങ്ക് പ്രമോട്ടര്‍മാരായി കോര്‍പറേറ്റുകളെ അനുവദിക്കണമെന്നാണ് ശിപാര്‍ശ. ഇതിനര്‍ഥം ബേങ്കിന്റെ ഭൂരിപക്ഷ ഓഹരികളും കോര്‍പറേറ്റുകള്‍ക്ക് സ്വന്തമാക്കാം. കഴിഞ്ഞയാഴ്ചയാണ് കമ്മിറ്റി ഈ ശിപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച അഭിപ്രായങ്ങള്‍ അടുത്ത ജനുവരി 15 വരെ അറിയിക്കാനുള്ള സൗകര്യം റിസര്‍വ് ബേങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.