Connect with us

Oddnews

ചീങ്കണ്ണിയുടെ വായില്‍ നിന്ന് നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച് വയോധികന്‍

Published

|

Last Updated

ഫ്‌ളോറിഡ | ചീങ്കണ്ണി വായിലാക്കിയ മൂന്ന് മാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച് 74കാരന്‍. റിച്ചാര്‍ഡ് വില്‍ബാങ്ക്‌സ് എന്നയാളാണ് തന്റെ വീടിന് പിറകിലുള്ള കുളത്തില്‍ വെച്ച് ചീങ്കണ്ണി വായിലാക്കിയ നായ്ക്കുട്ടിയെ രക്ഷിച്ചത്. റിച്ചാര്‍ഡ് നായ്ക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.

ഫ്‌ളോറിഡ വൈല്‍ഡ്‌ലൈഫ് ഫെഡറേഷനും എഫ്‌സ്റ്റോപ് ഫൗണ്ടേഷനും സംയുക്തമായി വെച്ച നിരീക്ഷണ ക്യാമറയിലാണ് രോമാഞ്ചമുണ്ടാക്കുന്ന ഈ വീരകൃത്യം പതിഞ്ഞത്. നായയുമായി കുളത്തിനരികിലൂടെ നടക്കുമ്പോഴാണ് മിസൈല്‍ കണക്കെ വന്ന ചീങ്കണ്ണി നായ്ക്കുട്ടിയെ പിടികൂടിയത്. വളരെ പെട്ടെന്നായിരുന്നു എല്ലാമെന്ന് റിച്ചാര്‍ഡ് പറയുന്നു.

പിന്നെയൊന്നും ആലോചിക്കാതെ ഇദ്ദേഹം കുളത്തിലേക്ക് ചാടുകയായിരുന്നു. വെള്ളത്തിനടിയിലായിരുന്ന ചീങ്കണ്ണിയെ പിടികൂടി ഇരുതാടികളും വലിച്ചുപിടിച്ച് നായ്ക്കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു. ഇദ്ദേഹത്തിന് ചെറിയ പരുക്കേറ്റിട്ടുണ്ട്. വീഡിയോ കാണാം.

 

Latest