Connect with us

Covid19

കൊവിഡ്: രണ്ട് ദിവസത്തിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നടപടികളും ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്ഥിതി നേരിടാന്‍ കേന്ദ്രത്തില്‍ നിന്ന് എന്ത് സഹായമാണ് ആവശ്യമെന്ന് വ്യക്തമാക്കാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വടക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കൊവിഡ് പ്രതിസന്ധി വഷളായതിന് ഗുജറാത്തിനെയും ഡല്‍ഹിയേയും കോടതി വിമര്‍ശിച്ചു. കേസുകള്‍ ഉയര്‍ന്നിട്ടും വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും അനുമതി നല്‍കിയതിനാണ് ഗുജറാത്തിനെ വിമര്‍ശിച്ചത്. ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും മതിയായതും ഉചിതമായതുമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയം വെള്ളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരുമായും കൊവിഡ് സ്ഥിതി അവലോകനം ചെയ്യും. വാക്‌സിന്‍ നടപ്പാക്കുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest