Pathanamthitta
വീട് കയറി ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍


പിടിയിലായ പ്രതികൾ
മല്ലപ്പള്ളി | കുന്നന്താനം ആഞ്ഞിലിത്താനത്ത് വീട് കയറി ആക്രമണം നടത്തിയ കേസിലെ അഞ്ച് പ്രതികളെ കീഴ്വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തു.
കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയില്‍ മുല്ലപ്പള്ളില്‍ വീട്ടില്‍ മഞ്ജു മനോജ് (22), സോനു എം സോമരാജന്‍ (22), സുനീഷ് (22), കുന്നന്താനം പാമല കിഴക്കിനേറ്റ് വീട്ടില്‍ ബ്ലസന്‍ തോമസ് (18), മാമണത്ത് കോളനിയില്‍ പാലക്കുഴി വീട്ടില്‍ റോബി ജെ പോള്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
മാമണത്ത് വീട്ടില്‍ കുട്ടപ്പന്‍, സുധ എന്നിവരുടെ വീട് കയറി അക്രമിച്ച കേസിലാണ് അറസ്റ്റ്. തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കീഴ്വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ സി ടി സഞ്ജയ്, എസ് ഐമാരായ എം കെ ഷിബു, എ എസ് ഐ സേനന്‍, സദാശിവന്‍, അജു കെ അലി, ഉണ്ണികൃഷ്ണന്‍, കെ എന്‍ അനില്‍, മനോജ്, ഹരികുമാര്‍, പ്യാരിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.