Connect with us

Kerala

മുന്‍ രജ്ഞി താരം ഡോ.സി കെ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

Published

|

Last Updated

ഹൂസ്റ്റണ്‍  | മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി കെ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായിരിക്കെ ശനിയാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിലാണ് അന്ത്യം. കേരളത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച താരമായിരുന്നു സി കെ ഭാസ്‌കരന്‍ നായര്‍. സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) മത്സരം. മത്സരത്തില്‍ 18 ഓവറുകള്‍ എറിഞ്ഞ സി.കെ 51 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

1941 മേയ് അഞ്ചിന് തലശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1957 മുതല്‍ 1969 വരെ രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1957-58 സീസണില്‍ ആന്ധ്രയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. 1968-69 സീസണ്‍ വരെ കേരളത്തിനായി കളിച്ചു. മൈസൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു.

Latest