പോലീസ് നിയമഭേദഗതിക്കെതിരെ കടുത്ത വിമര്‍ശവുമായി പ്രശാന്ത് ഭൂഷണ്‍; നിര്‍ദ്ദയ നടപടിയെന്ന്

Posted on: November 22, 2020 3:28 pm | Last updated: November 22, 2020 at 4:50 pm

ന്യൂഡല്‍ഹി |  കേരളം കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്കെതിരെ കടുത്ത വിമര്‍ശവുമായി പ്രമുഖ അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഭേദഗതിയെ നിര്‍ദയമായ നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നടപടിയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും പതിനായിരം രൂപ പിഴയും ലഭിക്കാവുന്നതാണ് പുതിയ ഭേദഗതി.ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമം നടപ്പില്‍ വന്നത്. ആര്‍ക്കും പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാനും പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്.