Connect with us

National

ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം: പ്രതികളെ നുണപരിശോധനക്ക് വിധേയരാക്കും

Published

|

Last Updated

അലിഗഡ് |  ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരായാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ സിബിഐ നുണപരിശോധനക്ക് വിധേയരാക്കും. ഇതിനായി അലിഗഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

Latest