Connect with us

Kerala

സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാറിന്റെ പോലീസ് ആക്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പോലീസിനെ ദുരുപയോഗം ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിലവിലുള്ള സംവിധാനം ഉപയോഗിക്കാത്ത സര്‍ക്കാറാണിത്. പോലീസ് ആക്ട് പരിഷ്‌കാരത്തില്‍ യു ഡി എഫ് നിലപാട് വ്യക്തമാക്കണം. രമേശും മുല്ലപ്പള്ളിയും ഇതിനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാണ്.

കിഫ്ബിയില്‍ മന്ത്രി തോമസ് ഐസക് വീണിടത്ത് കിടന്നു ഉരുളുകയാണ്. മസാല ബോണ്ടില്‍ അന്വേഷണം വരും എന്ന ഭയത്താലാണ് ഐസക് സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest