National
മസൂരിയിലെ ഐ എ എസ് അക്കാദമിയില്‍ 57 ഓഫീസര്‍ ട്രെയിനിമാര്‍ക്ക് കൊവിഡ്

മസൂരി | ഉത്തരാഖണ്ഡിലെ മസൂരിയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്േ്രടഷനിലെ (എല്‍ ബി എസ് എന്‍ എ എ) 57 ഐ എ എസ് ഓഫീസ് ട്രെയിനികള്‍ക്ക് കൊവിഡ്. രണ്ടു ദിവസത്തിനിടെയാണ് സ്ഥാപനത്തില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 95 ാമത് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഭാഗമായി 428 ഓഫീസ് ട്രെയിനികള്‍ കാമ്പസിലുണ്ടെന്നും ഇവരില്‍ പെട്ട 57 പേരാണ് കൊവിഡ് ബാധിതരായതെന്നും എല്‍ ബി എസ് എന്‍ എ എ പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. രോഗബാധിതരെയെല്ലാം കൊവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി.
ഇക്കഴിഞ്ഞ 20 ാം തീയതി മുതല്‍ ജില്ലാ അധികൃതരുടെ സഹായത്തോടെ 162 ആര്‍ ടി-പി സി ആര്‍ ടെസ്റ്റുകളാണ് അക്കാദമി കാമ്പസില്‍ നടത്തിയത്. കൊവിഡ് കേസുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ട്രെയിനിംഗ് ഉള്‍പ്പെടെ കാമ്പസിലെ എല്ലാം പ്രവര്‍ത്തനങ്ങളും ഡിസംബര്‍ മൂന്നു വരെ ഓണ്‍ലൈന്‍ വഴി ആക്കിയതായി അക്കാദമി അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ഇന്നലെ 585 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 70,863 ആയി. ഇന്നലെ എട്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,146 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 64,851 പേര്‍ക്ക് അസുഖം ഭേദമായി. 91.61 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.