Connect with us

Kerala

കിഫ്ബി മസാലബോണ്ടില്‍ ആരൊക്കെ പണം മുടക്കി; ധനമന്ത്രി വ്യക്തമാക്കണം- മാത്യൂ കുഴല്‍നാടന്‍

Published

|

Last Updated

കൊച്ചി |  കിഫ്ബി മസാലബോണ്ട് വിഷയത്തില്‍ ധനമന്ത്രിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍. മസാലബോണ്ടില്‍ ആരൊക്കെയാണ് പണം മുടക്കിയതെന്ന് ധനമന്ത്രി വ്യക്തമാക്കണം. എത്ര ശതമാനമാണ് ചെലവാക്കിയതെന്നും പറയണമെന്നും മാത്യൂ കൂഴല്‍ നാടന്‍ ആവശ്യപ്പെട്ടു. എല്ലാം സുതാര്യമാണെന്നും അഴിമതി രഹിതമാണെന്നും പറയുന്ന സര്‍ക്കാര്‍ അത് സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടണമെന്നും മാത്യൂ ആവശ്യപ്പെട്ടു. കിഫ്ബി മസാലബോണ്ടില്‍ ഇ ഡി അന്വേഷണത്തിന് പിന്നാലെയായിരുന്നു കുഴന്‍നാടന്റെ പ്രതികരണം.

കിഫ്ബിയുമായി ബന്ധപ്പെട്ട് നേരത്തേയും മാത്യൂ കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തടസപ്പെടുത്താനുള്ള ആര്‍ എസ് എസ് ഗൂഢാലോചനയുടെ കോടാലിയായി മാറുകയാണ് മാത്യൂ കുഴല്‍നാടന്‍ എന്നായിരുന്നു തോമസ് ഐസകിന്റെ വിമര്‍ശനം.

 

 

---- facebook comment plugin here -----

Latest