സൈബര്‍ ആക്രമണം; പോലീസ് നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം

Posted on: November 22, 2020 7:28 am | Last updated: November 22, 2020 at 10:22 am

തിരുവനന്തപുരം | സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പോലീസ് നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം. പോലീസ് നിയമത്തില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത ഭേദഗതിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത്.

ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്ന വകുപ്പാണ് 118 എ. ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കാന്‍ വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.