മുംബൈ എഫ് സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും നേര്‍ക്കുനേര്‍; ഐ എസ് എല്ലില്‍ ഇന്ന് തീപാറും

Posted on: November 21, 2020 6:08 pm | Last updated: November 21, 2020 at 6:08 pm

മഡ്ഗാവ് | ഐ എസ് എല്ലിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ എഫ് സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മില്‍ മാറ്റുരക്കും. വൈകിട്ട് 7.30 ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. കഴിഞ്ഞ തവണ ഒമ്പതാം സ്ഥാനത്തായി പോയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇത്തവണ ഒരുകൈ നോക്കാന്‍ ഉറപ്പിച്ചു തന്നെയാണ് മൈതാനത്തിറങ്ങുന്നത്. ജെറാര്‍ഡ് ന്യൂസിന്റെ പരിശീലനത്തിനു കീഴില്‍ ടീം പൂര്‍ണ സെറ്റാണ്. ടീമില്‍ സാരമായ മാറ്റങ്ങളോടെയാണ് യുനൈറ്റഡ് എത്തുന്നത്.

സെര്‍ജിയോ ലൊബേറയാണ് മുംബൈ എഫ് സിയുടെ പരിശീലകന്‍. മികച്ച ടീമിനെയാണ് ലൊബേറ കളത്തിലിറക്കുന്നത്. ഇരു ടീമുകളും 4-2-3-1 ശൈലിയിലാണ് കളിക്കുക എന്നതു കൂടിയാകുമ്പോള്‍ ആര് ജയിക്കുമെന്ന പ്രവചനം അസാധ്യമാകും വിധം മത്സരം തീപാറുമെന്നുറപ്പ്.