Connect with us

National

അമിത് ഷാ ചെന്നൈയില്‍; രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമാക്കും

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങളും മറ്റും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തി. പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ നില്‍ക്കുന്ന ഡി എം കെ നേതാവ് അളഗിരി, തമിഴ്‌നടന്‍ രജനികാന്ത് എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചു. അമിത് ഷാക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബി ജെ പിഒരുക്കിയത്.

ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന എം ജി ആര്‍, ജയലളിത അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലും വിവിധ സര്‍ക്കാര്‍ പരിപാടികളിലും ചര്‍ച്ച നടത്തും. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണുമെന്നാണ് വിവരം. സ്റ്റാലിന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാല്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് എന്‍ ഡി എയില്‍ ചേരാനാണ് അളഗിരിയുടെ തീരുമാനം.