ട്വിറ്റര്‍ മാധ്യമമല്ല പ്രസാധകരെന്ന് പാര്‍ലമെന്ററി സമതി

Posted on: November 21, 2020 7:11 am | Last updated: November 21, 2020 at 12:18 pm

ന്യൂഡല്‍ഹി |  സാമൂഹിക മാധ്യമമായ ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി. തങ്ങള്‍ മാധ്യമം അഥവാ പ്ലാറ്റ്ഫോം മാത്രമാണെന്നന്നാണ് ട്വിറ്ററിന്റെ വാദം . എന്നാല്‍ ഇത് പാര്‍ലമെന്ററി സമതി തള്ളി. ട്വിറ്റര്‍ പ്രസാധകര്‍ അതായത് പബ്ലിഷര്‍ എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരും.

ഉള്ളടക്കത്തില്‍ പ്രസധകര്‍ക്ക് പൂര്‍ണ്ണ ബാധ്യത ഉണ്ടെന്ന് പാര്‍ലമെന്ററി സമിതി നിരീക്ഷിച്ചു.
അപകീര്‍ത്തികരവും രാജ്യവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ക്ക് ട്വിറ്ററിന് ബാധ്യത ഉണ്ടെന്നും സമിതി കൂട്ടിച്ചേര്‍ത്തു