Eranakulam
സ്വര്‍ണക്കടത്ത്; പിടിയിലായ എയര്‍ ഇന്ത്യ ജീവനക്കാരന് നാല് വര്‍ഷം കഠിന തടവും പിഴയും

ജിദ്ദ/കൊച്ചി | സഊദിയില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ എയര്‍ ഇന്ത്യാ ജീവനക്കാരന് നാല് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ജീവനക്കാരനും മുംബൈ സ്വദേശിയുമായ ഡെപ്യൂട്ടി കാബിന്‍ ക്രൂ ഹിമന്ത് കുമാര്‍ ഒഭാനെയാണ് സി ബി ഐ എറണാകുളം പ്രത്യേക കോടതി ശിക്ഷിച്ചത്.
2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിച്ച വിമാനത്തില്‍ നിന്ന് 400 ഗ്രാം സ്വര്‍ണവുമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കേസ് ഏറ്റെടുത്ത സി ബി ഐ ആന്റി കറപ്ഷന്‍ ബ്യൂറോ ആഗസ്റ്റ് 28ന് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
---- facebook comment plugin here -----